ജസീറ ഡല്‍ഹിയില്‍ നടത്തിവന്ന സമരം പിന്‍വലിച്ചു; അബ്ദുള്ളക്കുട്ടിക്കെതിരേ മത്സരിക്കും

single-img
31 January 2014

Jazeeraഡല്‍ഹിയില്‍ പാര്‍ലമെന്റിനു മുന്നില്‍ മണല്‍ മാഫിയക്കെതിരേ ഒറ്റയാള്‍ സമരം നടത്തിവന്ന ജസീറ സമരം പിന്‍വലിച്ചു. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ജസീറ സമരം പിന്‍വലിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിക്കെതിരേ മത്സരിക്കുമെന്ന് ജസീറ പറഞ്ഞു. അബ്ദുള്ളക്കുട്ടിക്കെതിരെ രൂഷമായ ഭാഷയിലാണ് ജസീറ പ്രതികരിച്ചത്.

മൂന്നു കുട്ടികളുമായി തന്റെ നാട്ടിലെ മണല്‍ മാഫിയയ്‌ക്കെതിരേ ജസിറ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കലും തുടര്‍ന്ന് ഡല്‍ഹിയിലും നടത്തിയ പ്രതിഷേധം വന്‍ വാര്‍ത്തയായിരുന്നു.