അവസാന ഏകദിന മത്സരത്തിലും ഇന്ത്യക്ക് 87 റണ്‍സിന്റെ ദയനീയ പരാജയം.

single-img
31 January 2014

indഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ അവസാന ഏകദിന മത്സരത്തിലും ഇന്ത്യക്ക് 87 റണ്‍സിന്റെ ദയനീയ പരാജയം. ഇതോടെ പരമ്പര 4-0 ന് കീവിസ് സ്വന്തമാക്കി. പരമ്പരയില്‍ ഒരു മത്സരം പോലും ഇന്ത്യക്ക് ജയിക്കാനായില്ല. ഒരു മത്സരം സമനില ആയത് മാത്രമാണ് ഇന്ത്യക്ക് ന്യൂസിലന്‍ഡിലുണ്ടായ ആശ്വാസം. 304 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 216 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു .വിരാട് കോഹ്‌ലി നേടിയ 82 റണ്‍സ് മാത്രമാണ് ഇന്ത്യയുടെ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം. ക്യാപ്റ്റന്‍ എം.എസ്.ധോണി 47 റണ്‍സ് നേടി.5 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസീലാന്‍ഡ് 303 റണ്‍സെടുത്തു. റോസ് ടെയ്‌ലറുടെ പ്രകടനമാണ് ന്യൂസീലാന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കുവേണ്ടി വരുണ്‍ ആരോണ്‍ രണ്ടും ഭൂവനേശ്വര്‍ കുമാര്‍, വിരാട് കോഹ് ലി, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും വീതം നേടി.