മാരകമായ ഹാന്റാ വൈറസ് രോഗം മൂലമുള്ള കേരളത്തിലെ ആദ്യമരണം സ്ഥിരീകരിച്ചു

single-img
31 January 2014

Hantaസംസ്ഥാനത്ത് മാരകമായ ഹാന്റാ വൈറസ് രോഗം ബാധിച്ചുള്ള ആദ്യമരണം സ്ഥിരീകരിച്ചു. കഴിഞ്ഞ 14 നു മരിച്ച പാലോട് ഇളവട്ടം സ്വദേശി മധുവാണ് ഈ രോഗം ബാധിച്ച് മരിച്ചത്. രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ നടത്തിയ പരിശോധനയിലാണ് ഹാന്റാ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് രാജ്യത്ത്് ആദ്യമായാണ് ഹാന്റാ വൈറസ് രോഗം കണ്‌ടെത്തിയത്. എലിയുടെ വിസര്‍ജ്യത്തില്‍ നിന്ന് വായുവിലൂടെ പകര്‍ന്നാണ് രോഗം ബാധിക്കുന്നത്. എലിപ്പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ രോഗം ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുക.എന്നാല്‍ ഒരു രോഗിയില്‍ നിന്ന് മറ്റൊരു രോഗിയിലേക്ക് ഈ രോഗം പകരില്ല. പനി, ശരീര വേദന തുടങ്ങിയവയുണ്ടാകുമെന്നും വിദഗ്ദര്‍ പറയുന്നു.