സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

single-img
31 January 2014

gasസബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 107 രൂപ കുറച്ചു. വെള്ളിയാഴ്ച ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ദ്ധിപ്പിച്ചതിനുതൊട്ടുപിന്നാലെയാണ് പാചകവാതകവില കുറച്ചത്. ശനിയാഴ്ച അര്‍ദ്ധ രാത്രിമുതലാണ് ഡീസല്‍ വില വര്‍ദ്ധനവ് നിലവില്‍ വരിക. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാകില്ല.  സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ പുതിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില കുറഞ്ഞതിനാല്‍ പെട്രോള്‍ വില കുറയുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കമ്പനികള്‍ വില കുറയ്ക്കാന്‍ തയ്യാറായിട്ടില്ല.നേരത്തേ സബ്‌സീഡിയുള്ള സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്നും 12 ആക്കി ഇന്നലെ കൂട്ടിയിരുന്നു.