ദൃശ്യം തെലുങ്കിന് പിന്നാലെ തമിഴിലും റീമേക്ക് ഒരുങ്ങുന്നു.

single-img
31 January 2014

kamalaമലയാളത്തില്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് തംരഗമായി മാറിയ ദൃശ്യത്തിന് തെലുങ്കിന് പിന്നാലെ തമിഴിലും റീമേക്ക് ഒരുങ്ങുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ കഥാപാത്രമായി സകലകലാവല്ലാഭന്‍ കലാഹസ്സന്‍ അഭിനയിക്കും. ഇതുസംബന്ധിച്ച കരാറില്‍ കമലാഹസന്‍ ഒപ്പിട്ടു.ഇതിനുവേണ്ടി മറ്റ് പ്രൊജക്ടുകള്‍ കമല്‍ഹാസന്‍ മാറ്റിവയ്ക്കുകയാണ്.സംവിധായകന്‍ ജീത്തു ജോസഫും തന്‍റെ മലയാളം പ്രൊജക്ടുകള്‍ മാറ്റിവച്ചു.ജിത്തു ജോസഫ് തന്നെയായിരിക്കും തമിഴ് പതിപ്പ് സംവിധാനം ചെയ്യുക. മലയാളത്തില്‍ നിന്ന് വലിയ വ്യത്യാസമൊന്നും തമിഴില്‍ വരുത്തില്ല. എന്നാല്‍ തമിഴ് സംസ്കാരവുമായി കൂടുതല്‍ യോജിച്ചുനില്‍ക്കുന്നതിനാവശ്യമായ വ്യതിയാനങ്ങള്‍ വരുത്തുകയും ചെയ്യും.