അമേരിക്കയില്‍ മഞ്ഞുമഴ; ജനജീവിതം സ്തംഭിച്ചു

single-img
31 January 2014

AtlantaSnowദിവസങ്ങളായി വീശിയടിക്കുന്ന ശീതക്കാറ്റിനു പിന്നാലെ അത്യപൂര്‍വമായ ഹിമക്കൊടുങ്കാറ്റ് അമേരിക്കന്‍ നഗരമായ അറ്റ്‌ലാന്റയിലെ ജനജീവിതത്തെ ബാധിച്ചു. റോഡുകളെല്ലാം ഹിമക്കട്ടകളാല്‍ നിറഞ്ഞതോടെ വാഹനഗതാഗതം സ്തംഭിച്ചു.

മിക്ക റോഡുകളിലും രണ്ടരയടിയോളം ഉയരത്തില്‍ മഞ്ഞു നിറഞ്ഞിരിക്കുകയാണ്. വാഹന ഗതാഗതം നിലച്ചതോടെ വിമാനത്താവളങ്ങളിലും റോഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ആയിരക്കണക്കിനു യാത്രക്കാര്‍ കുടുങ്ങിയതായി മാധ്യമങ്ങള്‍ റിപ്പാര്‍ട്ട് ചെയ്യുന്നു.