സമാധാനത്തിനുള്ള നൊബേല്‍: സ്‌നോഡനു നോമിനേഷന്‍

single-img
30 January 2014

snowden2014ലെ നൊബേല്‍ സമാധാന സമ്മാനത്തിന് മുന്‍ സിഐഎ ചാരന്‍ എഡ്വേര്‍ഡ് സ്‌നോഡനെ നോമിനേറ്റു ചെയ്തതായി രണ്ട് നോര്‍വീജിയന്‍ എംപിമാര്‍ അറിയിച്ചു. മുന്‍ പരിസ്ഥിതി മന്ത്രി ബാര്‍ഡ് വേഗാര്‍ഡ് സോള്‍ഹ്ജല്‍, സ്‌നോര്‍ വാലന്‍ എന്നിവരാണ് സ്‌നോഡന്റെ പേരു നിര്‍ദേശിച്ചത്.

നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ഒന്നാണ്. മുന്‍ പുരസ്‌കാര ജേതാക്കള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് പുരസ്‌കാരത്തിനു പരിഗണിക്കപ്പെടേണ്ടവരുടെ പേരു നിര്‍ദേശിക്കാന്‍ അവകാശമുള്ളത്.