ഫയാസുമായി ബന്ധമുണ്ടായിരുന്നത് ഉമ്മന്‍ചാണ്ടിയ്ക്ക് : കെ പി മോഹനന്‍

single-img
30 January 2014

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫയാസുമായി ബന്ധമുണ്ടായിരുന്നത് മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിക്കായിരുന്നുവെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍. തന്നെ കണ്ടാല്‍ അധോലോക ബന്ധമുള്ളയാളാണെന്ന് തോന്നുമോ എന്നും മോഹനന്‍ ചോദിച്ചു.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് വലിയ ശാരീരിക പീഡനം സ്വീകരിക്കേണ്ടി വന്നപ്പോള്‍ താന്‍ ഏറ്റവും വലിയ മാനസിക പീഡനമാണ് നേരിട്ടത്. കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം കമ്മ്യൂണിസ്റ്റ് വിരുദ്ധരായ പോലീസുകാരില്‍ നിന്നാണ് മാനസിക പീഡനം നേരിട്ടത്.

കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും ഒരുവിഭാഗം ഇത്തരം വാര്‍ത്തകളിലൂടെ തന്നെ തളര്‍ത്താനും പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ഇല്ലാതാക്കാനുമാണ് ശ്രമിച്ചതെന്നും മോഹനന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ പ്രതിയായ സരിതക്ക് സര്‍ക്കാര്‍ ജയിലില്‍ ആഡംബര സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുമ്പോള്‍ എം.എല്‍.എയായ തന്റെ ഭാര്യയെ കാണാന്‍ പോലും അനുവദിച്ചില്ലെന്നും മോഹനന്‍ പരാതിപ്പെട്ടു.ചാനല്‍ ചര്‍ച്ചകളിലൂടെ പാര്‍ട്ടിയെയും നേതാക്കളെയും വേട്ടായാടാന്‍ മത്സരിക്കുകയാണ് ചിലര്‍. തനിക്കൊരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും അതെല്ലാം പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു.ഫറോക്കില്‍ സി.പി.ഐ.എം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹനന്‍.