മുംബൈയില്‍ ആദ്യ മോണോ റെയില്‍ സര്‍വീസ് ശനിയാഴ്ച മുതല്‍

single-img
30 January 2014

Monoമുംബൈ മോണോ റെയില്‍ സര്‍വീസിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ചെമ്പൂരിനും വഡാലയ്ക്കുമിടയിലാണ് ആദ്യ മോണോ റെയില്‍ സര്‍വീസ് തുടങ്ങുന്നത്. ശനിയാഴ്ചയാണ് സര്‍വീസ് ഉദ്ഘാടനം ചെയ്യുന്നത്. ആദ്യത്തെ ഒരു മാസം രാവിലെ 7 മുതല്‍ വൈകിട്ട് 3 വരെയാണ് മോണോ റെയില്‍ സര്‍വീസ് നടത്തുന്നത്. അതിനു ശേഷം പ്രത്യേക സമയക്രമം പുറത്തിറക്കുമെന്ന് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി.