ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ ഏറ്റവും യോഗ്യയായ നേതാവ് മമത ബാനര്‍ജിയാണെന്ന് പ്രമുഖ എഴുത്തുകാരി മഹാശ്വേതാദേവി.

single-img
30 January 2014

mahesഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ ഏറ്റവും യോഗ്യയായ നേതാവ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന് പ്രമുഖ എഴുത്തുകാരിയും മാഗ്‌സസെ ജേത്രിയുമായ മഹാശ്വേതാദേവി. കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുജനറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിന് വേണ്ടി മമതാ ബാനര്‍ജി നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചായിരുന്നു മഹാശ്വേതാ ദേവിയുടെ പരാമര്‍ശം.സുവര്‍ണബംഗാളിനെ സൃഷ്ടിക്കാനാണ് മമത ബാനര്‍ജി ശ്രമിക്കുന്നതെന്ന് പറഞ്ഞ മഹാശ്വേതാദേവി പ്രധാനമന്ത്രിയാവാന്‍ മമതയേക്കാള്‍ നല്ലൊരു സ്ഥാനാര്‍ത്ഥിയെ വേറെ താന്‍ കാണുന്നില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. മനുഷ്യത്തമുള്ള നേതാവാണ് മമത ബാനര്‍ജിയെന്നും സമൂഹത്തിലെ ന്യൂനപക്ഷരും ആദിവാസാകളുമുള്‍പ്പെടുന്ന ദുര്‍ബല വിഭാഗത്തിന് മമത ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണെന്നും റാലിയില്‍ മഹാശ്വേതാ ദേവി പറഞ്ഞു.തന്റെ ഇതുവരെയുള്ള ജീവിതത്തില്‍ ഇത്ര ജനപങ്കാളിത്തമുള്ള റാലി കണ്ടിട്ടില്ലെന്നും അവര്‍ പുകഴ്ത്തി.  ലക്ഷം പേര്‍ പരിപാടിയില്‍ പങ്കെടുക്കുത്തുവെന്നാണ് തൃണമൂല്‍ നേതാക്കളുടെ അവകാശവാദം.