വധഭീഷണി; സ്റ്റാലിന് സുരക്ഷ ആവശ്യപ്പെട്ട് കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചു

single-img
30 January 2014

karunanidhiമകനും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചു. മൂത്തമകന്‍ എം.കെ അഴഗിരി സഹോദരനുനേരെ ഉയര്‍ത്തിയ വധഭീഷണിയെതുടര്‍ന്നാണ് കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. 2006 ജൂണില്‍ മധുരാജ് റെയില്‍വെ സ്‌റ്റേഷനില്‍ സ്റ്റാലിനുനേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് സി.ആര്‍.പി.എഫ് കമാന്റോകളുടെ സുരക്ഷ ലഭ്യമാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. എം.കെ അഴഗിരിയെ കരുണാനിധി ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് കുടുംബവഴക്ക് രൂക്ഷമായത്.