ജയസൂര്യ വീണ്ടും ഗായകൻ ആകുന്നു.

single-img
30 January 2014

jayaപുണ്യാളന്‍ അഗര്‍ബത്തീസില്‍ ആശിച്ചവന്‍…. എന്ന ഗാനത്തിന് ശേഷം ജയസൂര്യ വീണ്ടും ഗായകൻ ആകുന്നു. പുതിയ ചിത്രമായ ഹാപ്പി ജേണിയില്‍ ആണ് ജയസൂര്യ വീണ്ടും പാടുന്നത്. ഗോപി സുന്ദര്‍ ഈണം നല്‍കിയ ഗാനം എഴുതിയത് സന്തോഷ് വര്‍മയാണ്. ശുഭാപ്തി വിശ്വാസിയായ അന്ധനായ ക്രിക്കറ്റ് കളിക്കാരന്റെ കഥാപാത്രമാണ് ഹാപ്പി ജേണിയില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. അപര്‍ണ ഗോപിനാഥ്, ലാല്‍, ഇടവേള ബാബു എന്നിവരും ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് ബോബന്‍ സാമുവലാണ്.