ആദായനികുതി വെട്ടിപ്പ്: ജയലളിതയെ വിചാരണ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്

single-img
30 January 2014

Jayalalitha1993-94 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നുള്ള ആദായനികുതി വെട്ടിപ്പ് കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ വിചാരണ നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. തമിഴ്‌നാട്ടില്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

1996 ലാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ കേസെടുത്തത്. ജയലളിതക്കും സുഹൃത്ത് ശശികലയ്ക്കുമെതിരായാണ് കേസെടുത്തത്. എന്നാല്‍ നികുതിയടക്കുന്നതിനുള്ള വരുമാനം തനിക്കില്ലെന്നായിരുന്നു ജയലളിതയുടെ നിലപാട്.