ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ തീവ്രവാദക്കെസില്‍ അറസ്റ്റില്‍

single-img
30 January 2014

ലണ്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ തീവ്രവാദക്കേസില്‍ അറസ്റ്റ് ചെയ്തു.ബാങ്കര്‍ ആയ കുന്ദല്‍  പട്ടേലിനെതിരെ  വധശ്രമം ആണ് പോലീസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.36-കാരിയായ കുന്ദല്‍ മീണാ പട്ടേല്‍ എന്ന റിട്ടയേഡ് മജിസ്ട്രേറ്റിന്റെ മകളാണ്.

തീവ്രവാദ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി പോലീസ് നടത്തിയ ഒരു റെയ്ഡിനിടെ ആണ് കുന്ദലിനെ അറസ്റ്റ് ചെയ്തത്.തന്റെ അമ്മയായ മീണാ പട്ടേലിന്റെ കിഴക്കന്‍ ലണ്ടനിലുള്ള വസതിയില്‍ വെച്ചാണ് കുന്ദലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല.കുന്ദലിനെ ഇന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും എന്നറിയുന്നു.

കുന്ദല്‍  ഇപ്പോള്‍ ഈസ്റ്റ്‌ ലണ്ടന്‍ പോലീസ് സ്റ്റേഷനിലാണുള്ളത് . ഇതോടൊപ്പം ഒരു ഉയര്‍ന്ന ബ്രിട്ടീഷ്‌ നയതന്ത്രപ്രതിനിധിയുടെ പത്തൊന്‍പതു വയസ്സുള്ള മകനെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍  വിട്ടയച്ചു.