അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ കേന്ദ്രീയ വിദ്യാലയത്തിൽ അഞ്ചുവരെയുള്ള ക്ലാസ്സുകള്‍ ആഴ്ചയില്‍ അഞ്ചുദിവസം

single-img
30 January 2014

kenഅടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകള്‍ ആഴ്ചയില്‍ അഞ്ചുദിവസം മതിയെന്ന് കേന്ദ്രീയ വിദ്യാലയ സംഘാതന്‍ സമിതി തീരുമാനിച്ചു. ഇപ്പോള്‍ ഇവർക്ക്  ആറ്  പ്രവൃത്തിദിനങ്ങളാണുള്ളത്.അതേസമയം, അഞ്ച് മുതലുള്ള ക്ലാസ്സുകള്‍ക്ക് ആറ് പ്രവൃത്തിദിനം തന്നെ തുടരും. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് അഞ്ചുവരെ ക്ലാസ്സുകള്‍ക്ക് വര്‍ഷത്തില്‍ ചുരുങ്ങിയത് 200 ദിവസമാണ് പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോഴിത് 234 ദിവസമാണ്.പുതിയ തീരുമാനം വിദ്യാര്‍ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കും. വിദ്യാഭ്യാസപരവും ഭരണപരവുമായ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സ്‌കൂളുകള്‍ക്കും തീരുമാനം സഹായകമാണെന്ന് കേന്ദ്രീയ വിദ്യാലയ അധികൃതര്‍ അവകാശപ്പെട്ടു.