ഓസ്‌ട്രേലിയയില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ചാരമായി

single-img
30 January 2014

ausഓസ്‌ട്രേലിയയില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ പരാജയ പരമ്പര തുടരുന്നു. വ്യാഴാഴ്ച നടന്ന ട്വന്‍റി-20 മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 13 റണ്‍സിന് കീഴടക്കി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസീസ് ഓപ്പണര്‍ കാമറൂണ്‍ വൈറ്റിന്റെ ഉജ്ജല്വ ഇന്നിങ്‌സിന്റെ(43 പന്തില്‍ 75) പിന്‍ബലത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 213 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ മൂന്നു മത്സരങ്ങളുള്ള ട്വന്‍റി – 20 പരമ്പരയില്‍ ഓസീസിന് 1-0 ലീഡ് ആയി.ഓസീസിനുവേണ്ടി 31 പന്തില്‍ 52 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും മികച്ച പ്രകടനം പുറത്തെടുത്തു. ഫിഞ്ചും വൈറ്റും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 106 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ ഓസീസ് പേസ് ബൗളര്‍ കോള്‍ട്ടര്‍ നൈല്‍ എറിഞ്ഞൊതുക്കുകയായിരുന്നു. നൈല്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. 27 പന്തില്‍ 65 റണ്‍സെടുത്ത് പുറത്താവാതെ നിന്ന രവി ബൊപ്പാരയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.  നേരത്തേ, ടെസ്റ്റ് പരമ്പര തൂത്തുവാരിയ (5-0) ഓസീസ് ഏകദിന പരമ്പരയില്‍ 4-1 എന്ന മാര്‍ജനിലും ജയം നേടിയിരുന്നു. 2012 നു ശേഷം ആദ്യമായാണു വൈറ്റ്‌ ഓസീസിനു വേണ്ടി ബാറ്റെടുക്കുന്നത്‌ .ആഷസ്‌ കിരീടം വിട്ടുകൊടുത്ത ഇംഗ്ലണ്ടിന്‌ ഏകദിന പരമ്പരയിലെ ഏക ജയം മാത്രമാണ്‌ അവകാശപ്പെടാനുള്ളത്‌. ട്വന്റി20 പരമ്പരയിലെ അടുത്ത മത്സരം വെള്ളിയാഴ്‌ച മെല്‍ബണില്‍ നടക്കും.