കേന്ദ്രസഹമന്ത്രി വി. നാരായണ സ്വാമിയുടെ കാറിനടിയില്‍ നിന്നു പൈപ്പ് ബോംബ് കണ്ടെത്തി.

single-img
30 January 2014

naraകേന്ദ്രസഹമന്ത്രി വി. നാരായണ സ്വാമിയുടെ കാറിനടിയില്‍ നിന്നു പൈപ്പ് ബോംബ് കണ്ടെത്തി. മന്ത്രിയുടെ പുതുച്ചേരിയിലെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ കാറിനടിയില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തി. പരിശോധനയില്‍ രണ്ടു വയറുകള്‍ പൈപ്പില്‍ ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ബേംബ് സ്ക്വാഡെത്തി ബോംബ് നിര്‍വീര്യമാക്കി. സ്ഫോടക വസ്തു നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.