ആറന്മുള: ഹരിത ട്രൈബ്യൂണല് നടപടി തടയാനാവില്ല- ഹൈക്കോടതി

single-img
30 January 2014

aranmula airportപത്തനംതിട്ട:- ആറന്മുള വിമാനത്താവള നിര്‍മ്മാണം സബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിലുള്ള ഹര്‍ജിയില്‍ തുടര്‍ നടപടി തടയാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ട്രൈബ്യൂണലിന്റ് അന്തിമ തീരുമാനമാവും വരെ ഹൈക്കോടതിയില്‍ നടപടി നിര്‍ത്തി വെയ്കണമെന്നുള്ള ആവിശ്യം കോടതി പരിഗണിച്ചില്ല. ഹൈക്കോടതിയിലും ട്രൈബ്യൂണലിലും വിമാനത്താവളം സബന്ധിച്ച ഹര്‍ജികളില്‍ ഒരെ സമയം നടപടി തുടരുന്നതിനെതിരെ കെ.ജി.എസ് വിമാനത്താവള ഉപഹര്‍ജി തള്ളി കൊണ്ടാണ്‍ നടപടി. ഹരിത ട്രൈബ്യൂണല്‍ പരിഗണിക്കുന്നത് വിമാനത്താവളം സംബന്ധിച്ചുള്ള പരിസ്ഥിതി പ്രശ്നങ്ങളാണ്‍. ഹൈക്കോടതി പരിഗണിക്കുന്നതാകട്ടെ വിമാനത്താവളം ആറന്മുള ക്ഷേത്രത്തിനുണ്ടാക്കുവുന്ന പ്രശ്നങ്ങളെക്കുറിച്ചാണെന്ന് ജസ്റ്റിസ് ടി.ആര്‍ രാമചന്ദ്രന്‍ നായരും ജസ്റ്റിസ് എബ്രഹാം മാത്യുവും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.ഹൈക്കോടതിയുടെ ദേവസ്വം കാര്യങ്ങള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചാണിത്. ആറന്മുള വിമാനത്താവളത്തെ കുറിച്ച് ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പു കല്‍പ്പിക്കും വരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റ് നടപടി നിര്‍ത്തി വെയ്ക്കാന്‍ നിദേശിക്കണമെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ ആവിശ്യമുന്നയിച്ചിരുന്നു. എന്നാല്‍ രണ്ടിടത്തും വെത്യസ്ത വിഷയങ്ങളാണ്‍ പരിഗണിക്കുന്നതെന്നും അതിനാന്‍ ട്രൈബ്യൂണല്‍ നടപടി ഹൈക്കോടതി തടയുന്നത് ശരിയല്ലെന്നും ഹൈക്കോടതി വിലയിരുത്തി.