പാറമടയിടിഞ്ഞ് വീണ് രണ്ടു മരണം; അഞ്ചുപേരെ കാണാതായി

single-img
30 January 2014

pathanamthittaപത്തനംതിട്ട ജില്ലയില്‍ അടൂര്‍ ഇളമണ്ണൂര്‍ കിന്‍ഫ്രാ പാര്‍ക്കിനുളളിലെ പാറമട ഇടിഞ്ഞുവീണ് രണ്ടു മരണം. നിരവധി തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മൂന്നു ജെസിബിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടതായാണ് സൂചന. മണ്ണിടിച്ചില്‍ തുടരുന്നത് രക്ഷാപ്രവര്‍ത്തത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.