എന്‍എസ്എസിനെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ രംഗത്ത്

single-img
29 January 2014

vellaഎന്‍എസ്എസിനെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. സമുദായഐക്യം വണ്‍വേ ട്രാഫിക്കല്ലെന്ന് വെളളാപ്പളളി നടേശന്‍ പറഞ്ഞു. ഒരു കൂട്ടര്‍ ജന്മിമാരും മറ്റുള്ളവര്‍ അടിമകളുമാണെന്ന ധാരണ മാറ്റണം. അങ്ങനെ ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്. ഹിന്ദു ഐക്യം നിലനിര്‍ത്താന്‍ വിട്ടുവീഴ്ച വേണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. തങ്ങളെ ഉപയോഗിച്ച് പണവും മറ്റും നേടിയെടുക്കുന്നവര്‍ ഭരണത്തില്‍ ഭ്രഷ്ട് കല്‍പ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ക്ഷേത്ര ഭരണത്തില്‍ ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നുണ്ട്. മറ്റൊരു നിവര്‍ത്തന പ്രക്ഷോഭത്തിനുള്ള കാലഘട്ടമാണിതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. വൈക്കം സത്യാഗ്രഹത്തിന്‍െറ നവതി ആഘോഷ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.