തരുണ്‍ തേജ്പാലിനെതിരേ കുറ്റപത്രം ഫെബ്രുവരി 5 ന്

single-img
29 January 2014

Tarunലൈംഗികാരോപണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരേ ഫെബ്രുവരി 5ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി ക്രൈംബ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് തേജ്പാല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് സഹപ്രവര്‍ത്തക പരാതി നല്‍കിയത്. നവംബര്‍ 30നാണ് കേസില്‍ ആരോപണവിധേയനായ തേജ്പാലിനെ കസ്റ്റഡിയിലെടുത്തത്. പനാജിയിലെ സാദ സബ്ജയിലിലാണ് തേജ്പാലിനെ പാര്‍പ്പിച്ചിരിക്കുന്നത്.