വസന്തം അറേബ്യയും കടന്ന് ദക്ഷിണേഷ്യയിലേക്ക്; ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെ ആയിരങ്ങള്‍ തെരുവിലിറങ്ങി

single-img
29 January 2014

Sri Lankan university students protest iഅറബു നാടുകളെ പിടിച്ചു കുലുക്കിയ അറബ് വസന്തം അറേബ്യന്‍ ഉപദ്വീപും കടന്ന് ദക്ഷിണേഷ്യയിലേക്ക് വ്യാപിക്കുന്നു. ദക്ഷിണേഷ്യന്‍ രാജ്യമായ ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ തെരുവിലിറങ്ങി.

കഴിഞ്ഞിദിവസം കൊളംബോയില്‍ നടന്ന പ്രതിഷേധത്തില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ
പ്രതിപക്ഷപ്പാര്‍ട്ടികള്‍, വിവിധ മനുഷ്യാവകാശ സംഘടനകള്‍, മാധ്യമ ഗ്രൂപ്പുകള്‍, ട്രേഡ് യൂണിയന്‍ തുടങ്ങി വിവിധ സംഘടനകളില്‍ നിന്നും ആയിരങ്ങളാണ് അണിനിരന്നത്. വ്യത്യസ്ത ഗ്രൂപ്പുകളായി എത്തിയ പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരെ കടുത്തഭാഷയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് കൊളംബോയില്‍ ഒത്തുച്ചേരുകയായിരുന്നു.

മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയായിരുന്നു മീഡിയാ ഗ്രൂപ്പുകളുടെ പ്രതിഷേധം. കോടതികളെ വരെ സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, പ്രതിഷേധക്കാരുടെ ആരോപണങ്ങളെ സര്‍ക്കാര്‍ വക്താവ് നിഷേധിച്ചു. ശ്രീലങ്ക ജനാധിപത്യരാജ്യമാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്്‌ടെന്ന് വക്താവ് കെഹെലിയ റംബൂക്ക് വെല്ല പറഞ്ഞു.