കേരള സര്ക്കാര് മാര്ക്കറ്റ് വിലയില് നിന്ന് 20 രൂപ കൂട്ടി റബ്ബറ് സംഭരിക്കണം റബര് ഉല്പാദകരുടെ ദേശീയ ഫെഡറേഷന്

single-img
29 January 2014

rubber sheetപത്തനംതിട്ട:- മാര്‍ക്കറ്റ് വിലയില്‍ നിന്നും 20 രൂപ കൂട്ടി കേരളാ സര്‍ക്കാര്‍ റബ്ബറ് സംഭരിച്ച് റബ്ബറ് കര്‍ഷകരെ സഹായിക്കാന്‍ വേണ്ട നടപടികള്‍ ഉടനെ സ്വീകരിക്കണമെന്ന് റബ്ബറ് ഉല്പാദകരുടെ സംഘടനകളുടെ ദേശീയ ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. സുരേഷ് കോശി ആവിശ്യപ്പെട്ടു. റബ്ബറ് മേഖലയില്‍ നിന്ന് 400 കോടിയിലധികം സംസ്ഥാന സര്‍ക്കാരിന്‍ ലഭിക്കുമ്പോള്‍ ഒരു രൂപ പോലും കര്‍ഷകന്‍ നല്‍കുന്നില്ല.റബ്ബറ് വിലയിടിവുമൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടം സര്‍ക്കാരിനും കര്‍ഷകര്‍ക്കും ഉണ്ടായിക്കഴിഞ്ഞു. അഡ്വാന്‍സ് ലൈസെന്‍സ് പ്രകാരം റബ്ബറ് ഇറക്കുമതി ചെയ്തതും കമ്പനികള്‍ കച്ചവടക്കാര്‍ക്ക് പണം നല്‍കാതെ മാര്‍ക്കറ്റില്‍ നിന്ന് മാറിനില്‍ക്കുന്നതുമാന്‍ ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് ജീവിക്കാനുള്ള വില ലഭിച്ചില്ലങ്കില്‍ ഈ മേഖലയും താമസിയാതെ തകരുമെന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു.