തിരുവനന്തപുരത്ത് റിട്ടയേഡ്‌ കേണലിന്റെ തോക്കിൽ നിന്നു വെറ്റിയേറ്റ്‌ രണ്ടു പേര്‍ക്കു പരുക്ക്‌.

single-img
29 January 2014

gunതിരുവനന്തപുരം വലിയവിളയിൽ റിട്ടയേഡ്‌ കേണലിന്റെ തോക്കിൽ  നിന്നു വെറ്റിയേറ്റ്‌  രണ്ടു പേര്‍ക്കു പരുക്ക്‌. വലിയവിള  വെങ്കിടേശ്വര റാവു(47) എന്നിവര്‍ക്കാണു പരിക്കേറ്റത്‌. ഇരുവരെയും മെഡിക്കല്‍ കോളജ്‌ ആസുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട്‌ വലിയവിള സ്വദേശി റിട്ടയേഡ്‌ കേണല്‍ ബെര്‍ലിനെ പൂജപ്പുര പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.ബുധനാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. ബെര്‍ലിന്‍ കാറോടിച്ചു വരുമ്പോഴുണ്ടായ തര്‍ക്കമാണ്‌ വെടിവയ്‌പില്‍ കലാശിച്ചത്‌. തര്‍ക്കമുണ്ടായപ്പോള്‍ കുപിതനായ ബെര്‍ലിന്‍ തടിച്ചു കൂടിയ നാട്ടുകാര്‍ക്കു നേരേ വെടിവയ്‌ക്കുകയായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരാള്‍ക്ക്‌ കാലിലും മറ്റേയാള്‍ക്ക്‌ വയറ്റിലുമാണ്‌ വെടിയേറ്റത്‌. തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ പോലീസ്‌ ഇയാളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. സ്‌ഥലത്ത്‌ രാത്രിവൈകിയും സംഘര്‍ഷം നിലനില്‌ക്കുകയാണ്‌.