ട്രെയിനുകളിലെ ദുരിത യാത്ര അവസാനിപ്പിക്കാൻ പുതിയ പദ്ധതിയും ആയി റെയിൽവേ

single-img
29 January 2014

railട്രെയിനിലെ തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ റയില്‍വേ ഒരുങ്ങുന്നു. ഈ പദ്ധതി ആദ്യം നടപ്പിലാക്കുന്നത് രാജ്യത്തെ തിരക്കേറിയ 20 റൂട്ടുകളിലാണ്.തിരക്കേറിയ റൂട്ടുകളില്‍ യാത്രാ ദുരിതം പരിഹരിക്കാന്‍ വേണ്ടിയാണ് റെയില്‍വെയുടെ ഈ പുതിയ നീക്കം.യാത്രക്കാര്‍ കൂടുന്നതിനനുസരിച്ച് ടിക്കറ്റിന്റെ ചാര്‍ജ്ജ് ഇരട്ടിയാകും. ഇതിനായി തിരുവനന്തപുരം-ഗുവാഹത്തി ഉള്‍പ്പെടെ തിരഞ്ഞെടുത്ത 20 റൂട്ടുകളില്‍ തേര്‍ഡ് എസിയും സെക്കന്‍ഡ് എസിയും മാത്രമുള്ള ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. ഈ ട്രെയിനുകളില്‍ വെയിറ്റിങ് ലിസ്റ്റ് ഉണ്ടാവില്ല.കൂടുതല്‍ പണം നല്‍കിയാന്‍ കണ്‍ഫേം ടിക്കറ്റ് ലഭിക്കും. ഓണ്‍ലൈന്‍ വഴി മാത്രമേ ടിക്കറ്റ് എടുക്കാന്‍ കഴിയൂ. ടിക്കറ്റ് എടുത്താല്‍ പിന്നെ റദ്ദാക്കാന്‍ പറ്റില്ല. ഡല്‍ഹി-മുംബൈ റൂട്ടില്‍ പുതുവല്‍സര ദിനങ്ങളില്‍ ഇതേ രീതി പരീക്ഷിച്ചപ്പോള്‍ വരുമാനത്തില്‍ 43 ശതമാനം വര്‍ധന ഉണ്ടായതായാണ് റെയിൽവേ കണക്കുകൾ. കൂടുതല്‍ റൂട്ടുകളില്‍ പരീക്ഷണം നടത്താന്‍ റയില്‍വേയ്ക്ക് ഇത്  പ്രേരണയായത്