മലാലയുടെ പുസ്തകത്തിന്റെ പ്രകാശനം തടഞ്ഞു

single-img
29 January 2014

Malala Yousafzai back at schoolപെണ്‍കുട്ടികളുടെ അവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയതിനു താലിബാന്റെ ആക്രമണത്തിനിരയായ പാക് ബാലിക മലാല യൂസഫ്‌സായിയുടെ ആത്മകഥ പ്രകാശനം ചെയ്യുന്നത് സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാക്കിസ്ഥാനിലെ ഖൈബര്‍പക്തൂണ്‍ഖ്വാ പ്രവിശ്യാ സര്‍ക്കാര്‍ തടഞ്ഞു. ചടങ്ങിനു സുരക്ഷ നല്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പരിപാടി ഉപേക്ഷിച്ചതായി സംഘാടകര്‍ പറഞ്ഞു.

ഞാന്‍ മലാല എന്ന പുസ്തകത്തിന്റെ പ്രകാശനം പെഷവാര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്നലെ നടത്താനാണു നിശ്ചയിച്ചിരുന്നത്. പ്രവിശ്യാ മന്ത്രിമാരായ ഇനായുത്തുള്ളാ ഖാനും ഷാ ഫെര്‍മാനും പരിപാടി നടത്തരുതെന്ന് ആവശ്യപ്പെട്ടതായി സംഘാടകര്‍ പറഞ്ഞു. അതേസമയം താന്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഇനായത്തുള്ള പ്രതികരിച്ചു. 2012ല്‍ സ്വാത്തു താഴ്‌വരയില്‍വച്ചു താലിബാന്റെ വെടിയേറ്റ മലാല ഇപ്പോള്‍ ബ്രിട്ടനിലാണു സ്ഥിരതാമസം. മലാലയുടെ പുസ്തകം വില്ക്കരുതെന്ന് മേഖലയിലെ കച്ചവടക്കാരോട് താലിബാന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.