എല്ലാവരും ഒരു ദിവസം മരിക്കുമെന്ന് അഴഗിരിയ്ക്ക് സ്റ്റാലിന്റെ മറുപടി

single-img
29 January 2014

എ.കെ അഴഗിരിയുടെ വധ ഭീഷണിയ്ക്ക് സ്റ്റാലിന്റെ മറുപടി . “ജനിച്ചവരെല്ലാം ഒരു ദിവസം  മരിക്കും” എന്നാണു സ്റ്റാലിന്‍ പ്രതികരിച്ചത്.സ്റ്റാലിന്റെ മൂത്ത സഹോദരനും ഡി.എം.കെ നേതാവ് കരുണാനിധിയുടെ മകനുമായ എം.കെ അഴഗിരി, സ്റ്റാലിന്‍ മൂന്ന് മാസത്തിനുള്ളില്‍ മരണപ്പെടുമെന്ന് പറഞ്ഞിരുന്നു.

കരുണാനിധിയുടെ പിന്‍ഗാമി ആരെന്ന തര്‍ക്കത്തെത്തുടര്‍ന്ന് മധുരയില്‍ നിന്നുള്ള എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.കെ.അഴഗിരിയെ കഴിഞ്ഞ 25നാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.എന്നാല്‍ സഹോദരനെതിരായി പ്രവര്‍ത്തിക്കില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കരുണാനിധി മരിക്കുന്നതിനുമുന്പ് താൻ മരിക്കുമെന്നു അഴഗിരി പറഞ്ഞു. അദ്ദേഹം നൂറു വർഷം ജീവിച്ചിരിക്കും. അദ്ദേഹത്തിന്റെ കണ്ണുനീർ തന്റെ മ‌ൃതദേഹത്തിൽ വീഴും. കരുണാനിധി പറ‍ഞ്ഞതൊക്കെ കളവാണ്. തന്റെ സ്വപ്നത്തിൽപോലും അങ്ങനെയൊരു കാര്യം ആലോചിക്കാനാവില്ല. പാർട്ടിയിലെ കുഴപ്പങ്ങളെക്കുറിച്ച് പല തവണ താനും പ്രവർത്തകരും മറ്റു നേതാക്കളും പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ കരുണാനിധി തയാറായില്ല. അതുകൊണ്ട് നേരിട്ട് കണ്ട് പരാതിപ്പെടുകയായിരുന്നുവെന്ന് അഴഗിരി പറഞ്ഞു. തന്നെ പുറത്താക്കിയതിന് കാരണമായി കരുണാനിധി ഇതൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.