അമേരിക്കന്‍ പൈലറ്റില്ല വിമാനം സമുദ്രത്തില്‍ തകര്‍ന്നു വീണു

single-img
29 January 2014

Droneമെക്‌സിക്കോ അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുന്നതിനിടെ അമേരിക്കയുടെ പൈലറ്റില്ല ചാരവിമാനം തെക്കന്‍ കാലിഫോര്‍ണിയ തീരത്ത് തകര്‍ന്നു വീണു. സാന്‍ ഡീഗോയില്‍ പറന്നുയര്‍ന്ന് 32 കിലോമീറ്റര്‍ സഞ്ചരിച്ചതിനു ശേഷമാണ് വിമാനം തകര്‍ന്നതെന്ന് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വ്യക്തമാക്കി. പറന്നുയര്‍ന്ന് അല്‍പസമയത്തിനുള്ളില്‍ തന്നെ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍ പെട്ടതായി വക്താവ് മൈക്ക് ഫ്രീല്‍ പറഞ്ഞു. തുടര്‍ന്ന് സമുദ്രത്തിലേക്ക് ഇടിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണ്‍ വിമാനമാണ് തകര്‍ന്നിരിക്കുന്നത്. 12 മില്യണ്‍ ഡോളറായിരുന്നു വിമാനത്തിന്റെ നിര്‍മാണ ചിലവ്.