ജമാ അത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണ നീതിന്യായ വ്യവസ്ഥകള്‍ അംഗീകരിക്കാത്ത പ്രസ്ഥാനമെന്ന് സര്‍ക്കാര്‍

single-img
29 January 2014

Kerala High Courtഇന്ത്യന്‍ ഭരണ നീതിന്യായ വ്യവസ്ഥകള്‍ അംഗീകരിക്കാത്ത പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സംഘടന നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഈ സംഘടന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും നിരോധിക്കപ്പെട്ട ചില പുസ്തകങ്ങള്‍ സംഘടനയുടേതായിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ജമാ അത്തെ ഇസ്ലാമി തീവ്ര ഇടതു സംഘടനകളുമായും മതമൗലികവാദികളുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തരവകുപ്പ് നിരീക്ഷിക്കുന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ഈ സംഘടന പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ഇന്ത്യാ, ഡി എച്ച് ആര്‍ എം തുടങ്ങിയ സംഘടനകളുമായിച്ചേര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭരണസംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കരുത് , സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കരുത് എന്നുള്ളതൊക്കെയാണ് ജമാ അത്തെ ഇസ്ലാമിയുടെ മുഖ്യ നിര്‍ദ്ദേശങ്ങളെന്നുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.