സംഭാവനകളുടെ ഉറവിടം സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് എ.എ.പി ഇതുവരെ മറുപടി നല്‍കിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

single-img
29 January 2014

aapസംഭാവനകളുടെ ഉറവിടം സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി (എ.എ.പി) ഇതുവരെ മറുപടി നല്‍കിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ആം ആദ്മി പാര്‍ട്ടി ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടത്തണമെന്ന് കോടതി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജീവ് മെഹ്‌റ കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫണ്ടിന്റെ ഉറവിടത്തെക്കുറിച്ച് ആരാഞ്ഞ് കേന്ദ്രസര്‍ക്കാര്‍ രണ്ട് തവണ എ.എ.പിക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കേസ് ഫിബ്രവരി അഞ്ചിലേക്ക് മാറ്റിവെച്ചു.