യെദിയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍; വന്നത് മോഡിക്കായി പ്രാര്‍ഥിക്കാന്‍

single-img
28 January 2014

Yediyoorappaനരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതും കെജെപിയുടെ ലയനവും കര്‍ണാടകയില്‍ ബിജെപിക്കു നേട്ടമാകുമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു ലഭിക്കുമെന്നും ബിജെപിയില്‍ തിരിച്ചെത്തിയ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു യെദിയൂരപ്പ. ആറുമാസത്തിലൊരിക്കല്‍ താന്‍ ഈ ക്ഷേത്രത്തില്‍ എത്താറുണെ്ടന്നും നരേന്ദ്രമോഡിക്കുവേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താനാണ് ഇക്കുറി വന്നതെന്നും യെദിയൂരപ്പ പറഞ്ഞു.

പരിവാരങ്ങളുടെ വന്‍ അകമ്പടിയോടെ ക്ഷേത്രദര്‍ശനത്തിനെത്താറുള്ള യെദിയൂരപ്പയുടെ ഇത്തവണത്തെ കൂട്ട് മുന്‍ മന്ത്രി ശോഭകരന്ത്‌ലെജയും ഭാരതി ഷെട്ടി എംഎല്‍എയും മാത്രമായിരുന്നു. കര്‍ണാടക പോലീസിലെ ഒരു ഗണ്‍മാന്‍ മാത്രമാണ് അദ്ദേഹത്തോടൊപ്പം വേറെ ഉണ്ടായിരുന്നത്.