ഈജിപ്തില്‍ അല്‍ സിസിക്കു ഫീല്‍ഡ് മാര്‍ഷല്‍ പദവി

single-img
28 January 2014

AL Sisiഈജിപ്തിലെ ഇസ്‌ലാമിസ്റ്റ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കുന്നതിനു നേതൃത്വം നല്‍കിയ സൈനിക മേധാവി ജനറല്‍ അബ്ദല്‍ ഫത്താ അല്‍ സിസിക്കു ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം ലഭിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ ഇടക്കാല പ്രസിഡന്റ് അഡ്‌ലി മന്‍സൂര്‍ ഒപ്പുവച്ചു. അപൂര്‍വമായി മാത്രമേ ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കാറുള്ളു.

ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അല്‍സിസി മത്സരിക്കുമെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. അധികാരമോഹമില്ലെന്നു നേരത്തെ പറഞ്ഞിരുന്നെങ്കിലും ഈയിടത്തെ ഭരണഘടനാ ഹിതപരിശോധനയില്‍ 98% പേരും അനുകൂലിച്ചു വോട്ടുചെയ്തതിനെത്തുടര്‍ന്ന് മത്സരിക്കാന്‍ അദ്ദേഹം തയാറാകുമെന്നാണു നിഗമനം.