ബിഹാറില്‍ ലാലു- കോണ്‍ഗ്രസ് സഖ്യം

single-img
28 January 2014

laluprasadലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിനു സാധ്യതയേറി. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഇന്നലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടാംവട്ടമാണു രാഹുല്‍-ലാലു കൂടിക്കാഴ്ച നടക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് എല്‍ജെപി നേതാവ് രാം വിലാസ് പാസ്വാനുമായി സഖ്യം സംബന്ധിച്ചു ഞായറാഴ്ച ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസുമായി വിശാല മതേതര സഖ്യത്തിന് ആര്‍ജെഡിക്കും എല്‍ജെപിക്കും താത്പര്യമാണ്.