ഇടുക്കി സീറ്റ് വിട്ടുനല്‍കില്ലെന്ന് പി.ടി തോമസ്

single-img
28 January 2014

thomas-230_102111115839കേരള കോണ്‍ഗ്രസ്-എമ്മിനു ഇടുക്കി സീറ്റ് വിട്ടുനല്‍കില്ലെന്നു പി.ടി തോമസ് എംപി പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരള കോണ്‍ഗ്രസ് ഇടുക്കി സീറ്റ് നിര്‍ബന്ധം പിടിച്ചാല്‍ കോട്ടയം സീറ്റ് കോണ്‍ഗ്രസ് വിട്ടുനല്‍കില്ല. യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെടാന്‍ കെ.എം മാണി ആഗ്രഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി.പി വധക്കേസില്‍ സിബിഐ അന്വേഷണം നടത്തണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ ജില്ലയില്‍ തടി ലോബികളുടെ പ്രവര്‍ത്തനം വര്‍ധിച്ചെന്നും മരങ്ങള്‍ വ്യാപകമായി മുറിച്ചുകടത്തുകയാണെന്നും ഇതിനു പിന്നില്‍ സിപിഎം അടക്കമുള്ള ചിലരുടെ പ്രചാരണമാണെന്നും എംപി പറഞ്ഞു.