തൊഴിലാളികളുടെ കൈകള്‍ വെട്ടിമാറ്റി; കോണ്‍ട്രാക്ടര്‍ക്കെതിരേ സ്വമേധയ കേസെടുത്തു

single-img
28 January 2014

odysiaഒഡീഷ സ്വദേശികളായ തൊഴിലാളികളുടെ വലംകൈകള്‍ കോണ്‍ട്രാക്ടര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.

ഡിസംബറില്‍ ആന്ധ്രാ പ്രദേശിലുണ്ടായ സംഭവത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു ചീഫ് ജസ്റ്റീസ് പി. സദാശിവം, ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി എന്നിവരുടെ ബെഞ്ച് സ്വമേധയാ കേസെടുത്തത്. ഇക്കാര്യത്തില്‍ വിശദീകരണം ആരാഞ്ഞ് കോടതി ആന്ധ്ര, ഒഡീഷ സര്‍ക്കാരുകള്‍ക്കു നോട്ടീസയച്ചു. ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യണമെന്ന കോണ്‍ട്രാക്ടറുടെ ആവശ്യം നിരസിച്ചതിനാണ് ഒഡീഷ സ്വദേശികളായ രണ്ടു തൊഴിലാളികളുടെയും വലുതു കൈ വെട്ടിമാറ്റിയത്.