കൊട്ടാരക്കര ജവഹര്‍ നഗര്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ: 65 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
28 January 2014

Kottarakkaraകൊട്ടാരക്കര ജവഹര്‍ നഗര്‍ വിദ്യാലയത്തില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 65 ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇന്ന് രാവിലെ ഛര്‍ദിയും വയറിളക്കവും വയറ്റുവേദനയും കാരണമാണ് മിക്ക കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില അപകടകരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.