സിബിഐ അന്വേഷണം സംബന്ധിച്ച് ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് കെ.കെ.രമ

single-img
28 January 2014

ramaചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് കെ.കെ. രമ. നിലവിലെ കേസ് സിബിഐ അന്വേഷിക്കണമെന്നല്ല ആവശ്യപ്പെടുന്നത്. തുടരന്വേഷണവും വധത്തിനു പിന്നിലെ ഗുഡാലോചനയെക്കുറിച്ചുമാണ് സിബിഐ അന്വേഷണം വേണ്ടത്. വധക്കേസില്‍ നിരവധി പ്രതികളെ വെറുതെ വിട്ടതില്‍ ഖേദമുണ്ട്. സിബിഐ അന്വേഷണം നടത്തുന്നതു വരെ നിരാഹാര സമരം നടത്തുമെന്നും രമ പറഞ്ഞു.