മണ്ണിടിച്ചില്‍: ഇന്തോനേഷ്യയില്‍ 19 പേര്‍ മരിച്ചു

single-img
28 January 2014

map_of_indonesiaഇന്തോനേഷ്യയിലെ ജാവയിലുണ്ടായ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് 19 പേര്‍ മരിച്ചതായി സര്‍ക്കാര്‍ ഏജന്‍സി അറിയിച്ചു. പത്തോളം പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഏഴോളം പേരുടെ മൃതശരീരങ്ങളാണ് കണ്‌ടെത്തിയിട്ടുള്ളത്. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകാമെന്ന് ദുരന്ത നിവാരണ സേനാ വക്താവ് അറിയിച്ചു. മഴമൂലം റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായിരിക്കുകയാണ്.