സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഇന്ത്യക്ക് വന്‍ നേട്ടം

single-img
28 January 2014

manjaആഗോള സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിച്ച് സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഇന്ത്യക്ക് വന്‍ നേട്ടം.2013 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 1396.51 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ വിറ്റുവരവാണ്‌ സുഗന്ധവ്യഞ്‌ജന കയറ്റുമതിയിലൂടെ നേടാനായത്‌. ഇതിലൂടെ 2012നെ അപേക്ഷിച്ച്‌ 28 ശതമാനം കയറ്റുമതി വര്‍ധനവും ആറു ശതമാനം രൂപയിലുള്ള മൂല്യവര്‍ധനയും രേഖപ്പെടുത്തി. ഡോളറിന്റെ അടിസ്‌ഥാനത്തില്‍ വര്‍ധന 32 ശതമാനമാണ്‌.അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ ആവശ്യകതയ്ക്കും സ്വീകാര്യതയ്ക്കും കാരണം, നിലവാരത്തിലുള്ള വിശ്വാസ്യതയാണെന്ന് സെ്‌പെസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ. ജയതിലക് പറഞ്ഞു.നടപ്പ്‌ സാമ്പത്തിക വര്‍ഷം 2013 ഏപ്രില്‍ മുതല്‍ നവംബര്‍വരെ 508555 മെട്രിക്‌ ടണ്‍ സുഗന്ധവ്യഞ്‌ജന കയറ്റുമതിയിലുടെ 8377.20 കോടി രൂപയുടെ നേട്ടമാണുണ്ടായത്‌. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 398000 മെട്രിക്‌ ടണ്‍ കയറ്റുമതിയിലൂടെ 5732.25 കോടി രൂപയാണ്‌ നേടിയിരുന്നത്‌.86500 മെട്രിക് ടണ്‍ ജീരകം കയറ്റുമതിയിലൂടെ 1150.56 കോടി രൂപ നേടി. മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങള്‍ 1110.84 കോടി രൂപയും സുഗന്ധവ്യഞ്ജന എണ്ണകള്‍, സത്തുകള്‍, കറി പൗഡറുകള്‍, പേസ്റ്റുകള്‍ തുടങ്ങിയവയുടെ കയറ്റുമതിയിലൂടെ 230.19 കോടി രൂപയുമായാണ് നേടിയത്.കുരുമുളകിന്റെ കയറ്റുമതി മൂല്യം 42 ശതമാനവും മഞ്ഞളിന്‍േറത് 41 ശതമാനവുമായി ഉയര്‍ന്നു. കുരുമുളക്, 13700 മെട്രിക് ടണ്‍ കയറ്റുമതിയിലൂടെ 572.26 കോടിയുടെ വരുമാനമുണ്ടാക്കി. മഞ്ഞള്‍ 50500 മെട്രിക് ടണ്‍ കയറ്റുമതിയിലൂടെ 408.28 കോടി രൂപയുടെ വരുമാനമുണ്ടാക്കി.ഏലക്കയുടെ കയറ്റുമതി 1805 മെട്രിക് ടണ്ണായപ്പോള്‍ 144.35 കോടി രൂപയാണ് നേടിയത്. ഏപ്രില്‍-നവംബര്‍ കാലയളവില്‍ കയറ്റുമതി മൂല്യത്തില്‍ 22 ശതമാനം വര്‍ധന രേഖപ്പെടുത്തിയത് ഏലയ്ക്ക വിപണിക്ക് പ്രതീക്ഷയേകുന്നു.ഇഞ്ചിക്ക് മൂല്യവര്‍ധന മാത്രമാണ് രേഖപ്പെടുത്തിയത്. വലിയ ഏലയ്ക്കയ്ക്ക് മൂല്യത്തിലും കയറ്റുമതി വര്‍ധനയിലും നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് സെ്‌പെസസ് ബോര്‍ഡ് അറിയിച്ചു.