പരിസ്ഥിതി ലോലപ്രദേശങ്ങള്‍: വാര്‍ത്ത തെറ്റെന്നു മുഖ്യമന്ത്രി, ഇടുക്കിയില്‍ ബുധനാഴ്ച ഹര്‍ത്താല്‍

single-img
28 January 2014

idukki-district-mapകസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 123 പരിസ്ഥിതി ലോല ഗ്രാമങ്ങള്‍ നിശ്ചയിച്ച നടപടിയില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിനു റിപ്പോര്‍ട്ട് നല്‍കി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

കേരളത്തിലെ പരിസ്ഥിതിലോല പ്രദേശത്തെപ്പറ്റി കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് കൊടുത്തു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചപ്പോള്‍ താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലിയുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും ഹരിത ട്രൈബ്യൂണലിനു മുന്നില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നടത്തിയ പരാമര്‍ശമാണ് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായമായി വന്നതെന്നും കേരളത്തിന്റെ ആശങ്ക അകറ്റി മാത്രമേ ഇക്കാര്യത്തില്‍ അന്തിമ പട്ടിക സമര്‍പ്പിക്കുകയുള്ളൂവെന്നും വീരപ്പമൊയ്‌ലി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം കേരളത്തില്‍ പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച് കേരളത്തിന്റെ നിര്‍ദേശം തള്ളിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷമുന്നണി ബുധനാഴ്ച ഇടുക്കിയില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.