പരിസ്ഥിതിലോല വില്ലേജുകളില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
28 January 2014

idukki-dam-photosകേരളത്തില്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട 123 വില്ലേജുകളുടെ കാര്യത്തില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ഹരിതട്രൈബ്യൂണലിന് നല്‍കിയ വിശദീകരണത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ നിര്‍ദേശം തള്ളിക്കൊണ്ടുള്ള നിലപാടെടുത്തത്. പരിസ്ഥിതലോ പ്രദേശങ്ങളുടെ കാര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് ഇറക്കിയ 2013 ഡിസംബര്‍ 20 ലെ ഓഫീസ് മെമ്മോറാണ്ടം അസാധുവാണെന്നും ഇക്കാര്യത്തില്‍ 2013 നവംബര്‍ 13 ലെ ഓഫീസ് മെമ്മോറാണ്ടമാണ് നിലനില്‍ക്കുന്നതെന്നും കേന്ദ്രപരിസ്ഥിതമന്ത്രാലയം, ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചത് എല്ലാവരുടെയും അഭിപ്രായങ്ങള്‍ തേടിയശേഷണമാണെന്നും കേന്ദ്രം വ്യക്തമാക്കി.