ഫെഡറേഷന്‍ കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 26മുതല്‍

single-img
28 January 2014

volleyഫെഡറേഷന്‍ കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 26മുതല്‍ മാര്‍ച്ച് അഞ്ച് വരെ കിഴക്കമ്പലം ജിമ്മി ജോര്‍ജ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. കേരള വോളിബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ കിഴക്കമ്പലം സ്‌പോര്‍ട്‌സ് ക്ലബ്ബാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. പുരുഷ വിഭാഗത്തില്‍ കേരളം, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, സര്‍വ്വീസസ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാണ, ഉത്തര്‍പ്രദേശ് എന്നീ ടീമുകള്‍ മത്സരിക്കും.വനിതാവിഭാഗത്തില്‍ റെയില്‍വേസ്, കേരളം, തമിഴ്‌നാട്, ആന്ധ്ര ടീമുകളും മത്സരിക്കും. ഇന്ത്യന്‍ സീനിയര്‍ ടീം കോച്ചിങ് ക്യാമ്പിലേക്കുള്ള കളിക്കാരെ ചാമ്പ്യന്‍ഷിപ്പില്‍നിന്നാണ് തിരഞ്ഞെടുക്കുക.