ഇന്ത്യാ സൗദി ജോയിന്റ് കമ്മീഷന്‍ മീറ്റിംഗി (ജെ.സി.എം) ന്റെ പത്താമത് സെഷനില്‍ പങ്കെടുക്കാന്‍ ധനമന്ത്രി പി.ചിദംബരം സൗദിയിലെത്തും

single-img
28 January 2014

chidaഇന്ത്യാ സൗദി ജോയിന്റ് കമ്മീഷന്‍ മീറ്റിംഗി (ജെ.സി.എം) ന്റെ പത്താമത് സെഷനില്‍ പങ്കെടുക്കാന്‍ ധനമന്ത്രി പി.ചിദംബരം സൗദിയിലെത്തും. ഈ മാസം 27, 28 തീയതികളിലാണ് സമ്മേളനം. ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യവകുപ്പ് സെക്രട്ടറി അരവിന്ദ് മായാറാം, വിവിധ മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവരും ധനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. സൗദി വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍ റാബിയ ആണ് മീറ്റിംഗില്‍ സൗദിയെ പ്രതിനിധീകരിക്കുക. സാമ്പത്തിക വാണിജ്യ രംഗങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുവാനാണ് മീറ്റിംഗിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ വാണിജ്യം നടത്തുന്ന രാജ്യങ്ങളില്‍ നാലാംസ്ഥാനത്താണ് സൗദി അറേബ്യ. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് സൗദിയില്‍ നിന്നാണ്.