ബാംഗ്ളൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി.

single-img
28 January 2014

airബാംഗ്ളൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി. ഇ-മെയിലിലൂടെയാണ് അ‌ഞ്ജാത ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടർന്ന് വിമാനത്താളത്തും പരിസരത്തും ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തി. സന്ദേശം വ്യാജമായിരുന്നുവെന്നാണ് പോലീസ്ന്റെ നിഗമനം.ഭീഷണിയെത്തുടർന്ന് റിപബ്ളിക് ദിനത്തോടനുബന്ധിച്ച് വർദ്ധിപ്പിച്ച സുരക്ഷ ഈ മാസം 31 വരെ തുടരാൻ വ്യോമയാന സുരക്ഷാ ബ്യൂറോ വിമാനത്താവള അധികൃതർക്ക് നിർദ്ദേശം നൽകി.സംഭവത്തിൽ ബാംഗ്ളൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അതേസമയം തന്നെ ഇ-മെയിലിന്റെ ഉറവിടം പൊലീസ് അന്വേഷിച്ചുവരികയാണ്.