ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്റ്റാലിന്‍ മരിക്കും എന്ന് അഴഗിരി പറഞ്ഞെന്നു കരുണാനിധിയുടെ വെളിപ്പെടുത്തല്‍

single-img
28 January 2014

അച്ചടക്ക നടപടിയെടുത്തു അഴഗിരിയെ പുറത്താക്കിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പേ അടുത്ത വെളിപ്പെടുത്തലുമായി കരുണാനിധി രംഗത്ത്‌. തന്റെ മകനും അഴഗിരിയുടെ സഹോദരനുമായ സ്റ്റാലിനെതിരെ അഴഗിരി കടുത്ത പദപ്രയോഗങ്ങള്‍ നടത്തിയിരുന്നു എന്നാണു കരുണാനിധി വെളിപ്പെടുത്തിയത്.ഇത്തരം പദപ്രയോഗങ്ങള്‍ ആണ് അഴഗിരിയെ പുറത്താക്കാന്‍ തന്നെയും പാര്‍ട്ടിയെയും പ്രേരിപ്പിച്ചത് എന്നും കരുണാനിധി പറഞ്ഞു.

ഒരു ഘട്ടത്തില്‍ “മാസങ്ങള്‍ക്കകം സ്റ്റാലിന്‍ മരിക്കും ” എന്ന് വരെ അഴഗിരി പറഞ്ഞു എന്നും ഒരച്ചനായ താന്‍ ഇതെങ്ങനെ സഹിക്കും എന്നും കരുണാനിധി ചോദിക്കുന്നു.അഴഗിരിക്ക് സ്റ്റാലിനോട് ഇത്ര വെറുപ്പ്‌ വരാന്‍ ഉള്ള കാരണം തനിക്കറിയില്ല എന്നും കരുണാനിധി പറഞ്ഞു.