അടൂരില് പ്രധാന പൈപ്പ് പൊട്ടി, കെ.പി റോഡ് തകര്ന്നു.

single-img
28 January 2014

adoor ezhamkulam pipe lineപത്തനംതിട്ട:-അടൂരില്‍ വാട്ടര്‍ അതോരിറ്റിയുടെ മെയിന്‍ പൈപ്പ് ലൈന്‍ വീണ്ടും പൊട്ടി. ദേശീയ പാതാനിലവാരത്തില്‍ പുതുക്കിപ്പണിത കെ.പി റോഡിന്റ് ഒരു ഭാഗം ഇതോടെ തകര്‍ന്നു. കെ.പി റോഡില്‍ ഏഴംകുളം ജംഗ്ഷനു സമീപമാണ്‍ തിങ്കളാഴ്ച ഉച്ചക്ക് പൈപ്പു ലൈന്‍ പൊട്ടിയത് വെള്ളം പുറത്തേക്കുവന്ന ശക്തിയില്‍ കെ.പി റോഡിന്റ് കുറെ ഭാഗം പിളര്‍ന്നുമാറി. വെള്ളത്തിന്റ് ഒഴുക്കില്‍ റോഡിലെ മാലിന്യം ഉള്‍പ്പെടെയുള്ളവ ഏഴങ്കുളം പളാങ്കോട്ട് രാജന്‍ തോമസിന്റ് വീട്ടിലും പരിസരത്തും അടിഞ്ഞുകൂടി.കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവിശ്യപ്പെടാന്‍ തുടങ്ങിയിട്ട് വളരെ നാളുകളായി.