വെച്ചൂച്ചിറ പരുവ ശ്രീ മഹാദേവക്ഷേത്രം പഞ്ചലോഹ ധ്വജപ്രതിഷ്ഠയും തിരുവുത്സവവും ഫെബ്രുവരി 2 മുതല് 18 വരെ.

single-img
27 January 2014

vechoochira shri maha deva templeപത്തനംതിട്ട:- ത്രപ്പരുവ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ പഞ്ചലോഹത്താല്‍ നിര്‍മ്മിതമായ ത്രക്കൊടിമരത്തിന്റ് പ്രതിഷ്ഠാകര്‍മ്മവും ഈ വര്‍ഷത്തെ തിരുവുത്സവവും 2014 ഫെബ്രുവരി 2 മുതല്‍ 18 വരെ നടക്കുന്നതായിരിക്കുമെന്ന് തിരുവുത്സവ കമ്മിറ്റി അറിയിച്ചു.പൂജാതി കര്‍മ്മങ്ങള്‍ക്ക് ബ്രഹ്മശ്രീ പുത്തില്ലം നാരായണന്‍ നമ്പൂതിരി അവറുകള്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതായിരിക്കും. പഞ്ചലോഹ ത്രക്കൊടിമരത്തിന്റ് പ്രതിഷ്ഠാകര്‍മ്മം ഫെബ്രുവരി 9 ഞായറാഴ്ച രാവിലെ രോഹിണി നക്ഷത്രത്തില്‍ 8 നും 9 നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടത്തപ്പെടുന്നതായിരിക്കും.വൈകിട്ട് 5 നും 6നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ ത്രക്കൊടിയേറ്റുന്നതുമാണ്‍. അന്നേ ദിവസം പതിവ് ചടങ്ങുകളോടെ തിരുവുത്സവം ആരംഭിക്കുന്നതുമാണ്‍. ഫെബ്രുവരി 18 നു രാത്രി 10 നു പത്തനംതിട്ട സാരംഗിന്റ് ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്‍.