ടാറ്റ മോട്ടോഴ്‌സ് എം.ഡി കാള്‍ സ്ലിം അന്തരിച്ചു.

single-img
27 January 2014

tataടാറ്റ മോട്ടോഴ്‌സ് എം.ഡി കാള്‍ സ്ലിം അന്തരിച്ചു. . ബാങ്കോക്കില്‍ വച്ചായിരുന്നു അന്ത്യം. കമ്പനിയുടെ ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുക്കാനായി തായ്‌ലന്റിലെത്തിയതായിരുന്നു അദ്ദേഹം. ബാങ്കോക്കിലെ ഒരു ഹോട്ടലില്‍ മുകളിലെ നിലയില്‍ നിന്നും കാല്‍ വഴുതി താഴെ വീണ് അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. കാള്‍ സ്ലിമ്മിന്റെ പേരിലുള്ള ഓഹരികള്‍ ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കുമെന്ന് ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗീക പ്രസ്താവനയിലൂടെ വ്യക്തമാക്കി. 2012ലാണ് സ്ലിം ടാറ്റ മോട്ടോഴ്‌സില്‍ എംഡിയായി ചുമതലയേറ്റത്. സ്ലിമ്മിന്റെ വിയോഗത്തില്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ അനുശോചനം രേഖപ്പെടുത്തി.