Kerala

സംസ്ഥാന തലസ്ഥാനത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കി

Thiruvananthapuram-District-Map3സംസ്ഥാന തലസ്ഥാനത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ജീവനൊടുക്കിയ നിലയില്‍ കണ്‌ടെത്തി. വിഎസ്എസ്‌സി ജീവനക്കാരനായ രാധാകൃഷ്ണന്‍ ഭാര്യ ബീനകുമാരി, മകള്‍ നീതു കൃഷ്ണ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്‌ടെത്തിയത്. കഴക്കൂട്ടത്തിനടുത്ത് ആറ്റിന്‍കുഴിയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. മരണ കാരണം വ്യക്തമല്ല. രാവിലെ പതിനൊന്നോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട് അകത്തു നിന്നും പൂട്ടിയ നിലയിലാണ്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.