ടാറ്റാ മോട്ടോര്‍സ് എം . ഡി കാള്‍ സ്ലിം ആത്മഹത്യ ചെയ്തതെന്ന് സംശയം

single-img
27 January 2014

ഇന്നലെ അന്തരിച്ച ടാറ്റാ മോട്ടോര്‍സ് എം . ഡി കാള്‍ സ്ലിം ആത്മഹത്യ ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു.തായ്ലന്‍ഡിലെ ബാങ്കോക്കില്‍ വെച്ച് നടന്ന ഒരു യോഗത്തില്‍ സംബന്ധിക്കാന്‍ എത്തിയ സ്ലിം ഒരു ഹോട്ടലിന്റെ മുകള്‍നിലയില്‍ നിന്നും താഴെ വീണു ആണ് മരിച്ചത്.

ടാറ്റയുടെ തായ്ലാന്‍ഡ്‌ യൂണിറ്റ് സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ബാങ്കോക്കില്‍ എത്തിയ 51 കാരനായ സ്ലിം ഭാര്യയോടൊപ്പം “ഷാന്ഗ്രി ലാ” ഹോട്ടലിന്റെ 22-ആമത്തെ നിലയില്‍ ആണ് താമസിച്ചിരുന്നത്.നാലാമത്തെ നിലയുടെ ഫ്ലോറില്‍ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് ഹോട്ടല്‍ ജീവനക്കാരാണ്.

ജനാല വഴി അദ്ദേഹം താഴേക്ക് ചാടിയതാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ മല്‍‌പിടുത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു . കാള്‍ അബദ്ധത്തില്‍ വീണതല്ലെന്നും താഴേക്ക് ചാടിയതാണെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.